ലീഗൽ സർവീസസ് അതോറിറ്റി ആക്ട്, 1987-ന്റെ സെക്ഷൻ 12-ൽ വിവരിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം
-
-
-
-
പട്ടിക ജാതി/പട്ടിക വർഗ്ഗവിഭാഗത്തിൽ പെട്ടവർ;
-
മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവർ;
-
സ്ത്രീകളും കുട്ടികളും;
-
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ;
-
പ്രകൃതിദുരന്തം, വ്യവസായികദുരന്തം മുതലായവയ്ക്ക് ഇരയാകുന്നവർ; അല്ലെങ്കിൽ
-
വ്യവസായിക തൊഴിലാളികൾ; അല്ലെങ്കിൽ
-
പുനരധിവാസ ഗൃഹങ്ങളിലെ അന്തേവാസികൾ, ജുവനൈൽ ഹോമുകളിലെ അന്തേവാസികൾ, മാനസികരോഗ ചികിത്സാലയങ്ങൾ അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾ, കസ്റ്റഡി പ്രതികൾ മുതലായവർ; അല്ലെങ്കിൽ
-
വാർഷിക വരുമാനം 3,00,000/- രൂപയിൽ താഴെയുള്ളവർ
തുടങ്ങിയവർക്കാണ് നിലവിൽ കോടതി കേസുകളിൽ സൗജന്യനിയമസേവനം നൽകിവരുന്നത്. കൂടാതെ, സുപ്രീം കോടതിയിലെ കേസുകളിൽ 5,00,000/- രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് നിലവിൽ സൗജന്യ നിയമസഹായം നൽകി വരുന്നുണ്ട്. നിയമസഹായം ആവശ്യമുള്ളവർ കെൽസയെയോ ജില്ലാനിയമസേവന അതോറിറ്റികളെയോ താലൂക്ക് തല കമ്മിറ്റികളെയോ രേഖാമൂലം അറിയിക്കുന്ന മുറയ്ക്ക് ആണ് സൗജന്യ നിയമസഹായത്തിനുള്ള അപേക്ഷകൾ പരിഗണിക്കപ്പെടുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 9846700100 എന്ന സൗജന്യ HELPLINE നമ്പറും 15100 എന്ന NALSA ടോൾ ഫ്രീ നമ്പറും പ്രവർത്തിച്ചുവരുന്നു.
-
-
-